മാനന്തവാടി: ഡിസംബര്‍ 20 മുതല്‍ 23 വരെ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന് ഒരുക്കം തുടങ്ങി.
എടവക കൃഷി ഓഫിസര്‍ കെ.ജി. സുനിലിന്റെ നേതൃത്വത്തില്‍ ഗവ. കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, ലോജിസ്റ്റിക്സ് കമ്മിറ്റി ചെയര്മാന് ഷില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൃഷി വകുപ്പിന്റെയും അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ഫ്ളവര്‍ ഷോ നടത്തുന്നത്.